പട്ടിക്കാട് : SKSSFന്‍റെ ഗൈഡന്‍സ് വിഭാഗമായ ട്രെന്‍റ് സംസ്ഥാന തല ശില്‍പ്പശാല മാര്‍ച്ച് 30, 31 (വെള്ളി, ശനി) തിയ്യതികളില്‍ പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ നടക്കും. ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തും പുറത്തുമായി 1000 കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന ഗൈഡന്‍സ് പ്രോഗ്രാമിന്‍റെ റിസോഴ്‌സ് പേര്‍സണ്‍സാണ് ശില്‍പശാലയില്‍ പങ്കെടുക്കുക. 5-ാം ക്ലാസ്സ് മുതല്‍ 10-ാം ക്ലാസ്സ് വരെയുള്ള മദ്രസ്സ വിദ്യാര്‍ത്ഥികള്‍ക്ക് കുരുന്നുകൂട്ടം എന്ന പേരിലും SSLC, +2 വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ പ്ലാന്‍ എന്ന പേരിലുമാണ് ഗൈഡന്‍സ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്.
30ന് വെള്ളിയാഴ്‌ച വൈകുന്നേരം നാല് മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ശില്‍പശാല ഉദ്‌ഘാടനം ചെയ്യും. ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായിരിക്കും. ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, കുഞ്ഞിമുഹമ്മദ് പുലവത്ത്, ശംസുദ്ദീന്‍ ഒഴുകൂര്‍, ലത്തീഫ് മാസ്റ്റര്‍ തൃശ്ശൂര്‍, ഖയ്യൂം കടമ്പോട് എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
No comments:
Post a Comment