Wednesday 15 February 2012

NEWS



``സമസ്‌ത 85-ാം വാര്‍ഷികം'' ശിഥിലീകരണ പ്രസ്ഥാനങ്ങള്‍ക്ക്‌ തിരുത്താനവസരം

ചേളാരി : വിശുദ്ധ ഇസ്‌ലാമിന്റെ അഭൂതപൂര്‍വ്വമായ സ്വീകാര്യതക്കും വളര്‍ച്ചക്കും നിമിത്തമായ സുപ്രധാന ഘടകമായ സത്യവും ഐക്യവും സമൂഹത്തിന്‌ പകര്‍ന്നുനല്‍കുന്ന കര്‍മ്മപദ്ധതികളാണ്‌ സമസ്‌ത എണ്‍പത്തിഅഞ്ച്‌ വര്‍ഷങ്ങളും നടപ്പിലാക്കി വന്നത്‌. 2012 ഫെബ്രുവരി 23 മുതല്‍ 26 കൂടിയ തിയ്യതികളില്‍ വരക്കല്‍ അബ്‌ദുറഹിമാന്‍ ബാ അലവി മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ നടക്കുന്ന പഠന ക്യാമ്പുകളില്‍ പതിനൊന്ന്‌ സെഷനിലായി 33 പ്രബന്ധങ്ങളാണ്‌ ചര്‍ച്ചക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ഭൂമിയില്‍ മനുഷ്യന്റെ കാല്‍പെരുമാറ്റം മുതല്‍ പിന്നിട്ട സുപ്രധാന പത്ത്‌ ഘട്ടങ്ങളും സമസ്‌തയുടെ സാന്നിദ്ധ്യം വഴി നേടിയതും നേടേണ്ടതുമായ മതകീയ ധര്‍മ്മങ്ങളും ഉള്‍ക്കൊള്ളുന്ന വിഷയങ്ങളാണ്‌ പ്രമുഖ പണ്ഡിതരും ചിന്തകരും കൈകാര്യം ചെയ്യുന്നത്‌. 
കേമ്പ്‌ സമിതിയോഗം മലപ്പുറം സുന്നിമഹല്ലില്‍ ചേര്‍ന്നു രജിസ്‌ത്രേഷനും ക്രമീകരണങ്ങളും അവലോകനം നടത്തി. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ക്യാമ്പ്‌ അമീര്‍ അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ സ്വാഗതം പറഞ്ഞു. പി.പി.മുഹമ്മദ്‌ ഫൈസി, ഹസ്സന്‍സഖാഫി പൂക്കോട്ടൂര്‍, എം.എ.ചേളാരി, അലവി ഫൈസി കുളപ്പറമ്പ്‌, എം.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍, ലത്തീഫ്‌ ഫൈസി മേല്‍മുറി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സലീം എടക്കര, പിണങ്ങോട്‌ അബൂബക്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇനിയും രജിസ്‌ത്രേഷന്‍ ഫോറം ഓഫീസിലെത്തിച്ചു ടോക്കണ്‍ കൈപറ്റാത്തവര്‍ മലപ്പുറം സുന്നിമഹല്ലിലോ, ചേളാരി സമസ്‌താലയത്തിലോ അപേക്ഷാഫോറം സമര്‍പ്പിച്ചു ടോക്കണ്‍ കൈപറ്റേണ്ടതാണ്‌. ദര്‍സ്‌, അറബിക്‌ കോളേജ്‌, വിദ്യാര്‍ത്ഥികള്‍, അതാത്‌ സ്ഥാപന അധികാരികളുടെ സാക്ഷ്യപത്രം ഹാജരാക്കി ടോക്കണ്‍ കൈപറ്റണമെന്നും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അറിയിച്ചു.

13 മദ്‌റസകള്‍ക്ക്‌ `സമസ്‌ത' അംഗീകാരം നല്‍കി

സമസ്‌ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9118ആയി ഉയര്‍ന്നു
കോഴിക്കോട്‌ : സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ നിര്‍വ്വാഹകസമിതി കോഴിക്കോട്‌ സമസ്‌ത കോണ്‍ഫറന്‍സ്‌ ഹാളില്‍ പ്രസിഡണ്ട്‌ ടി.കെ.എം.ബാവ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്‌ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു.
ബോണ്ടത്തില ഹയാത്തുല്‍ ഇസ്‌ലാം ബദ്‌രിയ്യ മദ്‌റസ, ഹിര്‍ത്തട്‌ക്ക അല്‍അമീന്‍ മദ്‌റസ (ദക്ഷിണകന്നഡ), നെടുങ്ങോട്‌ മിസ്‌ബാഹുല്‍ഹുദാ മദ്‌റസ (വയനാട്‌), മുടവന്നൂര്‍ ഐ.ഇ.എസ്‌. ഇംഗ്ലീഷ്‌ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മദ്‌റസ, ചുവന്നഗേറ്റ്‌ അലിഫ്‌-മര്‍ക്കസുത്തഅ്‌ലീമുല്‍ ഇസ്‌ലാമിയ്യ മദ്‌റസ (പാലക്കാട്‌), പഴമ്പാലക്കോട്‌ സിറാജുല്‍ ഉലൂം മദ്‌റസ, ആറ്റൂര്‍ അറഫ മദ്‌റസ, കോടാലി-താളൂപാടം ഹിദായത്തുല്‍ ഇസ്‌ലാം ബ്രാഞ്ച്‌ മദ്‌റസ, ചൂലൂര്‍ മിഫിത്താഹുല്‍ ഉലൂം മദ്‌റസ, നാട്ടിക നൂറുസ്സലാം മദ്‌റസ (തൃശൂര്‍), വെസ്റ്റ്‌ വെങ്ങോല-മങ്കുഴി തര്‍ബിയ്യത്തുല്‍ ഇസ്‌ലാം മദ്‌റസ, ബി.എച്ച്‌.നഗര്‍ മദ്‌റസത്തുല്‍ ബദ്‌റുല്‍ ഹുദാ (എറണാകുളം), ഗോബ്ര അല്‍റഹ്‌മ മദ്‌റസ (മസ്‌ക്കറ്റ്‌) എന്നീ 13 മദ്‌റസകള്‍ക്ക്‌ അംഗീകാരം നല്‍കി. ഇതോടെ സമസ്‌ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9118 ആയി ഉയര്‍ന്നു. 
മദ്‌റസകള്‍ക്കുള്ള 2012-ലെ മധ്യവേനല്‍ അവധി മെയ്‌ 1 മുതല്‍ 10 കൂടിയ ദിവസങ്ങളില്‍ നല്‍കാന്‍ തീരുമാനിച്ചു. സമസ്‌ത എണ്‍പത്തിഅഞ്ചാം വാര്‍ഷിക സമ്മേളനം പ്രമാണിച്ച്‌ ഫെബ്രുവരി 26ന്‌ നടത്തേണ്ടിയിരുന്ന പ്രാര്‍ത്ഥനാദിനം 2012 ഫെബ്രുവരി 19ന്‌ ഞായറാഴ്‌ച നടത്തുവാനും തീരുമാനിച്ചു. എസ്‌.ബി.വി വിളംബര ജാഥയും പതാകദിനവും പത്തൊമ്പതിന്‌ നടത്തുവാനും തീരുമാനിച്ചു.
പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ , കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ , ഡോ.എന്‍ .എ.എം.അബ്‌ദുല്‍ഖാദിര്‍ , സി.കെ.എം.സ്വാദിഖ്‌ മുസ്‌ലിയാര്‍ , ടി.കെ.പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, ഹാജി.കെ.മമ്മദ്‌ ഫൈസി, കെ.എം.അബ്‌ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ , കെ.ടി. ഹംസ മുസ്‌ലിയാര്‍ വയനാട്‌, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ , കെ.ഉമ്മര്‍ ഫൈസി മുക്കം, ഇ.മൊയ്‌തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ പിണങ്ങോട്‌ അബൂബക്കര്‍ നന്ദി പറഞ്ഞു. 

No comments:

Post a Comment