Saturday, 7 April 2012

വിമോചനയാത്ര വിജയിപ്പിക്കുക : സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ (SKJM)

തേഞ്ഞിപ്പലം : `ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ്‌' എന്ന പ്രമേയവുമായി SKSSF സ്റ്റേറ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18 മുതല്‍ 29 വരെ മംഗലാപുരത്തുനിന്ന്‌ തിരുവനന്തപുരം വരെ നടക്കുന്ന വിമോചനയാത്ര വിജയിപ്പിക്കുന്നതിനും സ്വീകരണ സമ്മേളനങ്ങളില്‍ വര്‍ധിച്ച ജനസാന്നിധ്യമുണ്ടാക്കുന്നതിനും ആവശ്യമായ മറ്റു സഹായസഹകരണങ്ങള്‍ ചെയ്‌ത്‌ പരിപാടി വലിയൊരു ചരിത്രസംഭവമാക്കുന്നതിനും ജില്ലാ-റെയ്‌ഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റികളോടും, വിശിഷ്യ സമസ്‌തയുടെ പ്രവര്‍ത്തനരംഗത്ത്‌ നിസ്‌തുലമായ സേവനങ്ങളര്‍പിച്ചുകൊണ്ടിരിക്കുന്ന കര്‍മധീരരായ മദ്‌റസാ അധ്യാപക സഹോദരങ്ങളോടും സെന്‍ട്രല്‍ കൗണ്‍സില്‍ നിര്‍വ്വാഹക സമിതിയോഗം ആഹ്വാനം ചെയ്‌തു.

No comments:

Post a Comment