Wednesday, 24 October 2012

ഇ. അഹമദ് സൗദി മന്ത്രിയെ സന്ദര്‍ശിച്ചു





ഇന്ത്യന്‍ ഹജ്ജ് സൗഹൃദ സംഘത്തലവന്‍ ആയി എത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമദ് ചൊവ്വഴ്ച ജിദ്ദയില്‍ സൗദി ഹജ്ജ് മന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്ന് സന്ദര്‍ശിച്ചു. സംഘത്തലവന്‍ ആയി ആദ്യം പ്രഖ്യാപിച്ചിരുന്ന കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് വരാതിരുന്ന പശ്ചാത്തലത്തിലാണ് ഇ അഹമ്മദിനു ചുമതല നല്‍കിയത്.

രണ്ടംഗ സംഘത്തിലെ മറ്റൊരാള്‍ ആയ പശ്ചിമ ബംഗാളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും വന്നില്ല. പകരം, സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതി ഹാമിദ് അലി റാവു ആണ് ഇത്തവണത്തെ ഔദ്യോഗിക സംഘം.

No comments:

Post a Comment